കൊച്ചി: കൊച്ചിയിലെ സാമൂഹിക സാംസ്‌കാരിക പ്രവർത്തകർ കൊച്ചി ഫ്രൈഡേ ക്ലബ് എന്ന കൂട്ടായ്മ രൂപീകരിച്ചു. ചുള്ളിക്കൽ അബാദ് പ്ലാസയിൽ ചേർന്ന യോഗം ജസ്റ്റിസ് സി.കെ. അബ്ദുൽറഹീം ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി കെ.എ. മുഹമ്മദ് അഷ്‌റഫ് (ചെയർമാൻ), കെ.കെ. അഷ്‌റഫ് (സെക്രട്ടറി), ജാബിർ അഷ്‌റഫ് (ട്രഷറർ), സലിം ഷുക്കൂർ (കോ ഓർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു