ആലുവ: നിയസഭാ തിരഞ്ഞെടുപ്പിൽ ഡ്യൂട്ടിചെയ്ത പൊലീസുദ്യോഗസ്ഥർക്ക് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഗുഡ് സർവീസ് എൻട്രി നൽകി. റൂറൽ ജില്ലയിലെ 2090 ഉദ്യോഗസ്ഥർക്കും മറ്റു ജില്ലകളിൽ നിന്ന് റൂറൽ ജില്ലയിലേക്ക് ഡ്യൂട്ടിക്ക് വന്ന 293 പേർക്കും ജി.എസ്.സി നൽകിയിട്ടുണ്ട്. ആറ് ഇലക്ഷൻ സബ് ഡിവിഷനുകളിലായി സ്പെഷ്യൽ പൊലീസുൾപ്പടെ 3500 പൊലീസുദ്യോഗസ്ഥരാണ് തിരഞ്ഞെടുപ്പിനോടുനുബന്ധിച്ച് റൂറൽ ജില്ലയിൽ ജോലിചെയ്തത്. 97 ഗ്രൂപ്പ് പട്രോളിംഗ് യൂണിറ്റുകളും 68 ലോ ആൻറഡ് ഓർഡർ പട്രോളിംഗ് യൂണിറ്റുകളും 25 സ്ട്രൈക്കിംഗ് ഫോഴ്‌സുമുണ്ടായി.