kp-satheesan

 ലോകായുക്ത അധികാര പരിധി ലംഘിച്ചു
മന്ത്രിയായി തുടരാൻ കെ.ടി. ജലീലിന് അവകാശമില്ലെന്ന ലോകായുക്തയുടെ പരാമർശം അധികാര പരിധി മറികടന്നുള്ളതാണ്. അർദ്ധ ജുഡിഷ്യൽ സംവിധാനമാണ് ലോകായുക്ത. ഭരണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി എന്തു ചെയ്യണമെന്ന് സർക്കാരിനോടു നിർദ്ദേശിക്കാനാണ് ലോകായുക്തയ്‌ക്ക് അധികാരമുള്ളത്. കേരള ലോകായുക്ത നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇതിനു രൂപം നൽകിയിട്ടുള്ളത്. ലോകായുക്തയുടെ വിധിക്കും പരാമർശങ്ങൾക്കുമെതിരെ കെ.ടി. ജലീലിന് ഹൈക്കോടതിയെ സമീപിക്കാം.

- അഡ്വ. ഡോ. കെ.പി. സതീശൻ

(ഹൈക്കോടതി അഭിഭാഷകനും മുൻ സി.ബി.ഐ അഭിഭാഷകനും)

 ലോകായുക്തയ്‌ക്ക് വിപുലമായ അധികാരം

ലോകായുക്തയുടെ ഉത്തരവു നടപ്പാക്കാൻ അധികൃതർക്ക് ബാദ്ധ്യതയുണ്ട്. കേരള ലോകായുക്ത നിയമത്തിലെ സെക്‌ഷൻ 14 (2) പ്രകാരം ലോകായുക്ത ഒരു നിർദ്ദേശം നൽകിയാൽ നടപ്പാക്കണമെന്ന് പറയുന്നുണ്ട്. വിപുലമായ അധികാരമുള്ള സംവിധാനമാണിത്. ലോകായുക്തയുടെ പരാമർശങ്ങൾ അധികാരപരിധി മറികടന്നുള്ളതല്ല.

- അഡ്വ. ടി. അസഫ് അലി

(മുൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലും ലോകായുക്തയുടെ മുൻ സ്പെഷ്യൽ അറ്റോർണിയും)