കൊച്ചി: പ്ലൈവുഡ് കമ്പനിയുടെ മറവിൽ 35 കോടി രൂപയുടെ ജി.എസ്.ടി വെട്ടിച്ച കേസിൽ പെരുമ്പാവൂർ സ്വദേശികളായ എ.ആർ ഗോപകുമാർ (49), ഇ.കെ റഷീദ് (37) എന്നിവരെ ജി.എസ്.ടി ഇന്റലിജൻസ് അറസ്റ്റ് ചെയ്തു. വ്യാപാരികളുടെയും തൊഴിലാളികളുടെയും പേരിൽ 14 വ്യാജ ജി.എസ്.ടി രജിസ്‌ട്രേഷനുകളിലായി 200 കോടി രൂപയുടെ ബില്ലുകൾ തയ്യാറാക്കിയാണ് തട്ടിപ്പ് നടത്തിയത്. അന്വേഷണവുമായി ബന്ധപ്പെട്ട് മാർച്ച് 24ന് കോയമ്പത്തൂർ, പെരുമ്പാവൂർ മേഖലകളിൽ ഇന്റലിജൻസ് വിഭാഗം പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ വ്യാജ ഇൻവോയിസുകളും ഇ–വേ ബില്ലുകളും കണ്ടെത്തി. തുടർന്നു നടന്ന അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
ഇരുവർക്കുമെതിരെ ജാമ്യമില്ലാ വകുപ്പ്പ്രകാരം കേസെടുത്തിട്ടിട്ടുണ്ട്. ഇരുവരേയും എ.സി.ജെ.എം കോടതിയിൽ ഹാജരാക്കി 11 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു.രാജ്യത്ത് ആദ്യമായി ജി.എസ്.ടി തട്ടിപ്പ് പിടികൂടിയത് പെരുമ്പാവൂരിലാണ്. അന്ന് 130 കോടിയുടെ തട്ടിപ്പാണ് ജി.എസ്.ടി ഇന്റലിജൻസ് പിടികൂടിയത്.