പള്ളുരുത്തി: കുമ്പളങ്ങി പ്രദേശത്ത് 110 ഏക്കർ പാടശേഖരം ഭൂമാഫിയ നികത്തുന്നതായി പരാതി. ചുടുകാട് പാടശേഖരം കണ്ടക്കടവ് എം.എൽ.എ റോഡിൽ തിരഞ്ഞെടുപ്പ് സമയത്താണ് നികത്തിയത്. 6 മാസം മുൻപ് ഈ പ്രദേശത്ത് നികത്തലുമായി ബന്ധപ്പെട്ട് കരിങ്കല്ല് കെട്ടുന്ന പ്രവൃത്തി റവന്യു അധികാരികളെ അറിയിച്ചിരുന്നെങ്കിലും യാതൊരു നടപടികളും സ്വീകരിച്ചില്ലെന്നാണ് ആരോപണം.
പഞ്ചായത്തിൽ അവശേഷിക്കുന്ന പാടശേഖരമാണ് ചുടുകാട്, മണക്കൂർ തെക്കുവടക്കു മണക്കൂർ പാടശേഖരം. ഇവിടെ എല്ലാ വർഷവും ആയിരക്കണക്കിന് ദേശാടനപ്പക്ഷികൾ എത്താറുണ്ട്. ടൂറിസ്റ്റുകളുടെ ഇഷ്ട കേന്ദ്രമാണിത്.
നികത്തലിനെതിരെ നടത്തിയ സമരം എം.പി. ശിവദത്തൻ ഉദ്ഘാടനം ചെയ്തു. പി. എ. സഗീർ, ബേസിൽ ആന്റണി, പ്രവീൺ ഭാർഗവൻ, ജിബിൻ ആന്റണി, ബിജു, ടോജൻ, മാർട്ടിൻ തുടങ്ങിയവർ പങ്കെടുത്തു.