തൃപ്പൂണിത്തുറ: തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് തന്നെ പുറത്താക്കാൻ ആവശ്യപ്പെടാനുള്ള അധികാരമില്ലെന്ന് കോൺഗ്രസ് നേതാവ് എ.ബി. സാബു പറഞ്ഞു. കോൺഗ്രസ് കമ്മിറ്റിക്കാണ് അതിന് അധികാരം. സീറ്റ് കിട്ടാതായപ്പോൾ പാർട്ടി ഭാരവാഹികളെക്കൂട്ടി ഹൈക്കമാൻഡിനെ വെല്ലുവിളിച്ച് പ്രകടനം നടത്തിയ കെ. ബാബുവിനെതിരെയാണ് നടപടിയെടുക്കേണ്ടതെന്നും സാബു പറഞ്ഞു. ബി.ജെ.പി വോട്ടുകൾ തനിക്ക് ലഭിക്കുമെന്ന് പറഞ്ഞ് കെ. ബാബു നടത്തിയ പ്രസ്താവന മതന്യൂനപക്ഷങ്ങളെ പാർട്ടിക്കെതിരാക്കിയെന്നും അത്തരം പരാമർശം നടത്തിയതിനാലാണ് മതന്യൂനപക്ഷങ്ങൾ എതിരായെന്ന പ്രസ്താവന താൻ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും മൂന്നുദിവസത്തോളം ചർച്ചകളിൽ പറഞ്ഞത് കെ. ബാബുവിന്റെ ബി.ജെ.പി വോട്ടു ലഭിക്കുമെന്ന പ്രസ്താവനയെക്കുറിച്ചാണ്.