antony-67

പറവൂർ: ശുചീകരണത്തിനായി വീടിനു മുകളിൽ കയറിയ ഗൃഹനാഥനെ തൊട്ടടുത്ത വീടിൽ മത്സ്യം വളർത്തുന്ന ടാങ്കിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. കെടാമംഗലം മംഗലത്ത് റോഡ് പുതുമാടശേരി ആന്റണി (67)യാണ് മരിച്ചത്. ഇന്നലെ രാവിലെ 7 മണിയോടെയാണു സംഭവം. വീടിനു മുകളിൽ കയറിയ ആന്റണിയെ രണ്ടു മണിക്കൂർ കഴിഞ്ഞിട്ടും കാണാഞ്ഞ് അയൽവാസി മുകളിൽ കയറി നോക്കിയപ്പോഴാണ് അയൽവീട്ടിലെ ടാങ്കിൽ വെള്ളത്തിൽ മരിച്ചു കിടക്കുന്നത് കണ്ടത്. കാൽ തെന്നി വീണ് തലയ്ക്ക് പരിക്കേറ്റതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. സംസ്‌കാരം ഇന്ന് 9.30 ന് ഡോൺബോസ്‌കോ പള്ളി സെമിത്തേരിയിൽ. ഭാര്യ: മേഴ്‌സി.