കൊച്ചി: സോഷ്യൽ മീഡിയയിൽ വൈറലായ മെഡിക്കൽ വിദ്യാർത്ഥികൾക്കെതിരെ ലൗ ജിഹാദ് ആരോപണം നടത്തിയ അഭിഭാഷകൻ ആർ. കൃഷ്ണരാജിനെതിരെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി. ഹൈക്കോടതി അഭിഭാഷകനായ എസ്.കെ. ആദിത്യനാണ് കൃഷ്ണരാജിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയത്. 'റാറാ റാസ്പുടിൻ ഗാനത്തിന് ചുവടുവച്ച് താരങ്ങളായ ജാനകിക്കും നവീനുമെതിരെ ഹൈക്കോടതി അഭിഭാഷകനായ കൃഷ്ണരാജ് ലൗ ജിഹാദ് ആരോപണവുമായി രംഗത്തുവന്നിരുന്നു. രണ്ട് വിദ്യാർത്ഥികളുടെ കലാസൃഷ്ടിയെ മതസ്പർദ്ധ പരത്തുന്ന തരത്തിൽ ഉപയോഗിച്ചെന്നാണ് പരാതി. കമ്മിഷണർ പരാതി ഡി.സി.പിക്ക് കൈമാറി.