old-man
ഫോട്ടോ

തൃപ്പൂണിത്തുറ: കാലുകൾ അഴുകുന്ന അസുഖംബാധിച്ച വൃദ്ധനും ഭാര്യയും ചികിത്സിക്കാൻ പണമില്ലാതെ ദുരിതത്തിൽ. ഉദയനാപുരം പവിത്രം വീട്ടിൽ കെ.പവിത്രൻ (74) ആണ് കാലുകൾ അഴുകുന്നതിനാൽ ജീവിക്കാനും മരുന്നു വാങ്ങാനുമായി കഷ്ടപ്പെടുന്നത്. പതിനാല് വർഷം മുമ്പാണ് കാലിന്റെ പാദം അഴുകുന്നതായി കണ്ടുതുടങ്ങിയത്. തുടർന്ന് നിരവധിയിടങ്ങളിൽ ചികിത്സ തേടി. എന്നാൽ, വൻതുകയാണ് ചികിത്സയ്ക്കായി ഡോക്ടർമാർ ആവശ്യപ്പെട്ടത്. ഭാരിച്ച സാമ്പത്തിക ചിലവുള്ള മരുന്നുകൾ വാങ്ങാൻ നിവർത്തിയില്ലാതെ ഭിക്ഷ യാചിച്ചാണ് ജീവിതം തള്ളിനീക്കുന്നത്. ഏലൂർ ഉദ്യോഗമണ്ഡൽ എഫ്. എ. സി.ടിയിൽ വർക്കറായിരുന്നെങ്കിലും 92 ൽ വി.ആർ.എസ് എടുത്തതോടെ ആ വരുമാനവും നിലച്ചു. ഇടയ്ക്ക് ലോട്ടറി കച്ചവടം ചെയ്തിരുന്നെങ്കിലും കാലിനു സുഖമില്ലാത്തതിനാൽ ദിവസവും അത് തുടരാനും കഴിയാറില്ല. ഇപ്പോൾ കാലുകൾ ഒരു കിലോയോളം വരുന്ന പഞ്ഞി, കോട്ടൻ തുണി എന്നിവ ഉപയോഗിച്ച് പൊതിഞ്ഞ് പ്ലാസ്റ്റിക് പടുത കഷ്ണം കൊണ്ട് മറച്ചാണ് നടക്കുന്നത്. പല അഗതി മന്ദിരങ്ങളിലും അഭയം തേടിയെങ്കിലും ആരും ചികിത്സിക്കാൻ തയ്യാറായില്ലെന്നും പവിത്രൻ പറയുന്നു. സുമനസുകൾ കണ്ണ് തുറന്നാൽ പവിത്രനും ഭാര്യ പ്രസന്നനയ്ക്കും നല്ലൊരു ജീവിതം നൽകാനാകും.