പറവൂർ: വടക്കേക്കര ചക്കുമരശേരി ശ്രീകുമാരമഗണേശമംഗലം മഹാക്ഷേത്രത്തിൽ ക്ഷേത്രം തന്ത്രി കെ.കെ. അനിരുദ്ധൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. ഇന്ന് രാവിലെ ഒമ്പതരക്ക് മഹദേവന് വിശേഷാൽ കലശാഭിഷേകം, 12ന് രാവിലെ ഒമ്പതരക്ക് ദേവിയിങ്കൽ വിശേഷാൽ കലശാഭിഷേകം, 13ന് രാവിലെ ഒമ്പതരക്ക് ധർമ്മശാസ്താവിങ്കൽ വിശേഷാൽ കലശാഭിഷേകം. 14ന് പുലർച്ചെ നാലിന് വിഷുക്കണി ദർശനം, വൈകിട്ട് ദീപാരാധനയ്ക്കു ശേഷം മോതിരംവച്ചു തൊഴൽ, രാത്രി പത്തിന് പള്ളിവേട്ട, ആറാട്ട് മഹോത്സവദിനമായ 15ന് രാവിലെ എട്ടിന് കാഴ്ചശ്രീബലി, പതിനൊന്നിനും വൈകിട്ട് നാലിനും കുറിച്ചിത്താഴം ജയകുമാറും സംഘത്തിന്റെയും ഓട്ടൻതുള്ളൽ, വൈകിട്ട് നാലിന് പകൽപ്പൂരം. രാത്രി ആറാട്ടെഴുന്നള്ളിപ്പിനു ശേഷം കൊടിയിറങ്ങും.