paruvaram-temple
പെരുവാരം മഹാദേവ ക്ഷേത്രോത്സവത്തിന് ക്ഷേത്രം തന്ത്രി വേഴപ്പറമ്പിൽ ദാമോദരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറുന്നു.

പറവൂർ: പെരുവാരം മഹാദേവ ക്ഷേത്രത്തിൽ മഹോത്സവത്തിന് ക്ഷേത്രം തന്ത്രി വേഴപ്പറമ്പ് ദാമോദരൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ കൊടിയേറി. ഇന്ന് വൈകിട്ട് അഞ്ചരക്ക് കാഴ്ചശ്രീബലി, ആറിന് ഭജനസന്ധ്യ, ഏഴിന് നൃത്തം. നാളെ വൈകിട്ട് അഞ്ചരക്ക് കാഴ്ചശ്രീബലി, ആറരക്ക് പുല്ലാങ്കുഴൽ ഫ്യൂഷൻ, രാത്രി എട്ടിന് കഥകളി. 13ന് വൈകിട്ട് അഞ്ചരക്ക് കാഴ്ചശ്രീബലി, ആറിന് ഡാൻസ്, ഏഴിന് മേജർസെറ്റ് കഥകളി. 14ന് വൈകിട്ട് അഞ്ചരക്ക് കാഴ്ചശ്രീബലി, ആറിന് ചാക്യാർകൂത്ത്, ഏഴിന് സോപാനനൃത്തലയം. 15ന് വൈകിട്ട് അഞ്ചരക്ക് കാഴ്ചശ്രീബലി, ആറിന് സംഗീതക്കച്ചേരി, രാത്രിഎട്ടിന് ഭക്തിഗാനമേള. 16ന് രാവിലെ പത്തിന് ഓട്ടൻതുള്ളൽ, പതിനൊന്നരക്ക് ഉത്സവബലിദർശനം, വൈകിട്ട് അഞ്ചരക്ക് കാഴ്ചശ്രീബലി, സ്പെഷ്യൽ പഞ്ചാരിമേളം, ആറരയ്ക്ക് മോഹിനിയാട്ടം.17ന് രാവിലെ ഏട്ടിന് കാഴ്ചശ്രീബലി നാദസ്വരം, ചെണ്ടമേളം, വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലി, നാദസ്വരം, മേജർസെറ്റ് പഞ്ചവാദ്യം, മേജർസെറ്റ് പഞ്ചാരിമേളം, സേവ. 18ന് വൈകിട്ട് ആറിന് കൊടിയിറക്ക്, കൊടിക്കൽപറ, ആറാട്ടുപുറപ്പാട്, ആറാട്ടുവരവ്, സ്പെഷ്യൽ നാദസ്വരം, പഞ്ചവാദ്യം, പാണ്ടിമേളം, എതിരേൽപ്പ്, ഇറക്കിപ്പൂജ, അകത്തേക്ക് എഴുന്നള്ളിപ്പ്.