sndp-kanayannur
എസ്.എൻ.ഡി.പി.യോഗം കണയന്നൂർ യൂണിയൻ സംഘടിപ്പിച്ച വിവാഹപൂർവ കൗൺസലിംഗ്‌ കോഴ്‌സ് യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ എം.ഡി.അഭിലാഷ് ഉദ്ഘാടനം ചെയ്യുന്നു. ടി.കെ.പത്മനാഭൻ, കോ ഓർഡിനേറ്റർ കെ.കെ.മാധവൻ, ടി.എം.വിജയകുമാർ, കെ.പി.ശിവദാസ് തുടങ്ങിയവർ സമീപം.

കൊച്ചി: എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ സംഘടിപ്പിച്ച 52-ാമത് വിവാഹപൂർവ കൗൺസലിംഗ്‌ കോഴ്‌സ് യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ എം.ഡി. അഭിലാഷ് ഉദ്ഘാടനം ചെയ്തു. ടി.കെ. പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. കോ ഓർഡിനേറ്റർ കെ.കെ. മാധവൻ, ടി.എം. വിജയകുമാർ, കെ.പി. ശിവദാസ്, വനിതാസംഘം ചെയർമാൻ ഭാമ പത്മനാഭൻ, യൂണിയൻ യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് വിനോദ്‌ വേണുഗോപാൽ, സെക്രട്ടറി ശ്രീജിത്ത്, സൈബർസേന ജില്ലാ കൺവീനർ റെജി എന്നിവർ സംസാരി​ച്ചു. പായിപ്ര ദമനൻ, ഡോ. ബിനോയ്.ദർശന, അഡ്വ.വിൻസൻ ജോസഫ് എന്നിവരാണ് ക്ലാസ് നയിക്കുന്നത്. യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ നാളെ കോഴ്‌സ് സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.