nix-on
ടി.ജെ.വർഗീസ് ഫുട്ബോൾ ചലഞ്ച് ആരംഭിച്ചു.

കളമശേരി: ഏലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും ആദ്യകാല കമ്മ്യൂണിസ്റ്റും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന ടി.ജെ.വർഗീസിന്റെ സ്മരണാർത്ഥം എ.ഐ.വൈ.എഫ് ഏലൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫൈവ്സ് ഫുട്ബോൾ ചലഞ്ച് മഞ്ഞുമ്മൽ മാടപ്പാട് ഗ്രൗണ്ടിൽ ആരംഭിച്ചു. സി.പി.ഐ.സംസ്ഥാന കമ്മിറ്റി അംഗം എം.ടി. നിക്സൺ ഉദ്ഘാടനം ചെയ്തു. ഷെബിൻ മോഹനന്റെ അദ്ധ്യക്ഷതയിൽ റോണിഷ് ആന്റണി, ടി.എം.ഷെനിൻ, വി.പി. വിത്സൻ, യു.എഫ് .തോമസ്, പി.എസ്.സെൻ, അർജുൻ രവി എന്നിവർ സംസാരിച്ചു. 16 ടീമുകളാണ് മാറ്റുരയ്ക്കുന്നത്.