football
രാമമംഗലം കോട്ടപ്പുറത്ത് റിബൽസ് എഫ്‌.സി. നടത്തുന്ന ഒന്നാമത് എൽദോസ് തമ്പി മെമ്മോറിയൽ ഫുട്‌ബാൾ മത്സരം പഞ്ചായത്ത് അംഗം എം.യു.സജീവ് പന്ത് തട്ടി ഉദ്ഘാടനം ചെയ്യുന്നു

പിറവം: രാമമംഗലം കോട്ടപ്പുറത്ത് റിബൽസ് എഫ്‌.സി. നടത്തുന്ന ഒന്നാമത് എൽദോസ് തമ്പി മെമ്മോറിയൽ ഫുട്‌ബാൾ ടൂർണമെന്റിന് തുടക്കം. അണ്ടർ-15 കുട്ടികളുടെ പ്രദർശന മത്സരവും നടന്നു. ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് അംഗം എം.യു.സജീവ് നിർവഹിച്ചു. മത്സരങ്ങൾ ഇന്ന് സമാപിക്കും. സമാപന സമ്മേളന ഉദ്ഘാടനം വൈകിട്ട് രാമമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.പി.ജോർജും സമ്മാനദാനം പഞ്ചായത്ത് മെമ്പർ ബിജി രാജുവും നിർവഹിക്കും.