തോപ്പുംപടി: പുകവലി സാമൂഹിക പ്രശ്നമായി മാറുകയാണെന്നും ഇതിനെതിരെ കൂട്ടായ്മയുടെ പ്രവർത്തനം അനിവാര്യമാണെന്നും മേയർ എം.അനിൽകുമാർ പറഞ്ഞു. കൊച്ചി നഗരസഭ, നാഷണൽ ഹെൽത്ത് മിഷൻ, കമ്യൂണിറ്റി മെഡിസിൻ അമൃത ആശുപത്രി സംയുക്തമായി സംഘടിപ്പിച്ച പുകവലി മുക്ത ഭവനം പദ്ധതി കൊച്ചിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മേയർ. കൂട്ടായ്മ ഉണ്ടെങ്കിൽ മാത്രമേ ഇത്തരം പരിപാടികൾക്ക് വിജയം കാണാൻ കഴിയൂ. 2022 മെയ് 31 വരെ കൊച്ചിയെ പുകവലി മുക്ത ഭവന നഗരിയാക്കുമെന്നും മേയർ പറഞ്ഞു. ഡപ്യൂട്ടി മേയർ കെ.എ. അൻസിയ, പ്രിയപ്രശാന്ത്, ജെ.സനൽകുമാർ, ഷീബാലാൽ, ഡോ.കെ.വി. ബീന, ഡോ.എസ്.അശ്വതി തുടങ്ങിയവർ സംബന്ധിച്ചു.