കോലഞ്ചേരി: തിരുവാണിയൂർ പഞ്ചായത്തിലെ ചെമ്മനാട് പബ്ലിക് ലൈബ്രറി വിഷരഹിത പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി. ജൈവവളം ഉപയോഗിച്ച് 40 സെൻറ് പാടത്താണ് പയർകൃഷി നടത്തിയത്. തിരുവാണിയൂർ ഗ്രന്ഥശാലാ സമിതി പ്രസിഡന്റ് ഡോ. പ്രഭാകരൻ ആദ്യ വിളവെടുപ്പ് നടത്തി. പഞ്ചായത്തംഗം ജിബു ജേക്കബ്, ദേശീയ കലാപുരസ്‌കാര ജേതാവ് സുനിൽ തീരുവാണിയൂർ തുടങ്ങിയവർ സംബന്ധിച്ചു.