കാലടി: മാണിക്യമംഗലം എൻ .എസ് .എസ് .ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം വോളന്റിയേഴ്‌സ്, റിക്രിയേഷൻ ക്ലബ്ബ് ലൈബ്രറി വൃത്തിയാക്കി പുസ്തകങ്ങൾ ക്രമീകരണം നടത്തി. വോളന്റിയർമാരായ അതുൽ, സനൽ, ജെറിൻ, ദേവദത്തൻ, അനത്തു, പ്രോഗ്രാം ഓഫീസർ ബിമൽകുമാർ എന്നിവർ നേതൃത്വം നൽകി .ലൈബ്രറിക്ക് സംഭാവന നൽകിയ പുസ്തകങ്ങൾ ലൈബ്രറി പ്രസിഡന്റ് അനിൽ. സി, സെക്രട്ടറി വിനോദ്. എ എന്നിവർ ഏറ്റുവാങ്ങി.