മൂവാറ്റുപുഴ: വെള്ളൂർക്കുന്നത്ത് കാറിലെത്തിയ അഞ്ചംഗ സംഘം കടയിലേക്ക് കയറി വ്യാപാരികളെ മർദ്ദിച്ചതായി പരാതി. മൂവാറ്റുപുഴ ത്രിവേണി ഫുഡ് പ്രൊഡക്ട്സ് ഉടമ സുരേഷ്, കെ.ടി.സി പാഴ്സൽ ഉടമ സ്വരാജ്.ആർ.നായർ എന്നിവരെയാണ് ആയുധങ്ങളുമായി കാറിലെത്തിയവർ മർദ്ദിച്ചത്. ത്രിവേണി ഫുഡ് പ്രൊഡക്ട്സ് ഓഫീസിന് മുൻപിൽ മാർഗതടസം സൃഷ്ടിച്ച ടൂറിസ്റ്റ് ബസ് മാറ്റിയിടാൻ പറഞ്ഞത് വാക്കേറ്റത്തിന് കാരണമാകുകയും തുടർന്ന് അക്രമം അഴിച്ചുവിടുകയുമായിരുന്നു.സ്വരാജിന് കണ്ണിന് പരിക്കുണ്ട്. മൂവാറ്റുപുഴ പൊലീസ് കേസെടുത്തു.