mathai-87

വാഴക്കുളം: അരനൂറ്റാണ്ടോളം വാഴക്കുളം മേഖലയിൽ പത്രം ഏജന്റായിരുന്ന കാവന തണ്ടുംപുറത്ത് ടി.ജെ. മത്തായി (87) നിര്യാതനായി. സംസ്‌കാരം ഇന്ന് 2.30ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. വാഴക്കുളം മർച്ചന്റ്‌സ് അസോസിയേഷൻ അംഗം, ഡി.സി.എം.എസ് സ്ഥാപകഅംഗം, കോതമംഗലം രൂപത പാസ്റ്ററൽ കൗൺസിൽ അംഗം, വാഴക്കുളം ഡ്രൈവേഴ്‌സ് യൂണിയൻ സ്ഥാപകാംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ അന്നക്കുട്ടി. മക്കൾ: മേരി (റിട്ട. നിർമല കോളേജ് മൂവാറ്റുപുഴ), ജസീന്ത, സ്റ്റീഫൻ, ഫ്രാൻസിസ് സാലസ് (ആവോലി എസ്. സി. ബി 2950), മാർട്ടിൻ (പത്രം ഏജന്റ് വാഴക്കുളം), റോബർട്ട്, അൽഫോൻസ, മൈക്കിൾ ( കേരളകൗമുദി ഏജന്റ് വാഴക്കുളം),​ അലക്‌സാണ്ടർ (പത്രം ഏജന്റ്), ജോയി, പരേതനായ വിൻസെന്റ്. മരുമക്കൾ: പി.ആർ. ആന്റണി (റിട്ട. കെ.എസ്.ആർ.ടി.സി ഇൻസ്‌പെക്ടർ), റോസക്കുട്ടി, ബേബി (റിട്ട. ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റ്), ഫിലോമിന, മേരി, സെലിൻ, ബീന, രാജു, ജോളി, ബിന്ദു, ദിവ്യ.