പെരുമ്പാവൂർ: വളയൻചിറങ്ങര സുവർണ തീയറ്റേഴ്‌സ് , ജില്ലാ ആരോഗ്യ വകുപ്പ് , രായമംഗലം കുടുംബാരോഗ്യ കേന്ദ്രം, മഴുവന്നൂർ കുടുംബാരോഗ്യകേന്ദ്രം, വെങ്ങോല സാമൂഹിക ആരോഗ്യ കേന്ദ്രം എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വളയൻചിറങ്ങര ഗവ.എൽ.പി സ്കൂളിൽ സൗജന്യ കൊവിഡ് വാക്‌സിനേഷൻ മെഗാ ക്യാമ്പ് സംഘടിപ്പിച്ചു. രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ ഉദ്ഘാടനം ചെയ്തു. സുവർണ തീയറ്റേഴ്‌സ് പ്രസിഡന്റ് കെ.കെ.ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി എൻ.എം.രാജേഷ് ,വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. ഹമീദ്, ലക്ഷ്മി റെജി, വെങ്ങോല പഞ്ചായത്ത് മെമ്പർ ,അബിൻ ഗോപിനാഥ് ,മഴുവന്നൂർ പഞ്ചായത്ത് മെമ്പർ സി.രാജി, വളയൻചിറങ്ങര ഗവ.എൽ പി എസ് ഹെഡ്മിസ്ട്രസ്, ഡോ. ആർ. ഗോപിക പ്രേം തുടങ്ങിയവർ സംബന്ധിച്ചു.സുവർണ തീയറ്റേഴ്‌സ് അംഗവും രായമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ എൻ. പി അജയകുമാറിനെ സുവർണ തീയറ്റേഴ്‌സ് പ്രസിഡന്റ് കെ.കെ.ഗോപാലകൃഷ്ണൻ ആദരിച്ചു. 740 പേർ ക്യാമ്പിൽ പങ്കെടുത്തു.