പെരുമ്പാവൂർ: കോടനാട് പ്രദേശത്തെ ഗുണ്ടാസംഘങ്ങൾക്കെതിരെയും ലഹരിമരുന്നു വില്പനക്കെതിരെയും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കോടനാട് മേഖലാ കമ്മിറ്റി എറണാകുളം പൊലീസ് കമ്മീഷണർക്ക് പരാതി നൽകി.പൊലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന കുറിച്ചിലക്കോടുപോലും അനധികൃത ലഹരി വില്പനയും ഉപയോഗവും നടക്കുന്നുണ്ട്.ചുണ്ടക്കുഴി, കോടനാട്, അലാട്ടുചിറ തുടങ്ങിയ ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് ക്രിമിനൽ സംഘങ്ങളുടെ പ്രവർത്തനം.ഇതിനെതിരെ ശക്തമായ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ കോടനാട് മേഖല കമ്മിറ്റി പ്രസിഡന്റ് ശരത് ലാൽ അറിയിച്ചു.