പെരുമ്പാവൂർ: വാഴക്കുളം റെയിഞ്ച് ജംഅയ്യത്തുൽ മുഅല്ലിമീന്റെയും മാനേജ്‌മെന്റ് അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മുടിക്കൽ ഷറഫുൽ ഇസ്ലാം മദ്രസയിൽ വാർഷിക സംഗമവും റിലീഫ് വിതരണവും പ്രാർത്ഥനാ സദസും സംഘടിപ്പിച്ചു. റെയിഞ്ച് ജംഅയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ് ഇസ്മയിൽ ഫൈസി അദ്ധ്യക്ഷത വഹിച്ച യോഗം മുടിക്കൽ ജമാഅത്ത് പ്രസിഡന്റ് എം.കെ.ഹംസ ഹാജി ഉദ്ഘാടനം ചെയ്തു. എസ്.കെ.എം.എം.എ ജില്ലാ സെക്രട്ടറി സിയാദ് ചെമ്പറക്കി മുഖ്യപ്രഭാഷണം നടത്തി. അനസ് പാലത്തിങ്കൽ, എം.എ.കുഞ്ഞാമി, എം.പി.ബാവ മാസ്റ്റർ, ഖാലിദ് പറയങ്കുടി, സിദ്ദിഖ് മോളത്ത് എന്നിവർ പ്രസംഗിച്ചു. സയ്യിദ് ഹുസൈൻ തങ്ങൾ ദുആക്ക് നേതൃത്വം നൽകി. മാനേജ്‌മെന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കബീർ നാത്തേക്കാട്ട്, മാഹിൻ ഷാ ദാരിമി എന്നിവർ സംസാരിച്ചു.