കിഴക്കമ്പലം: കുന്നത്തുനാട്ടിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കള്ളകേസെടുത്തതിലും കുടിവെള്ളം നിഷേധിക്കുന്ന നീക്കത്തിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ കുന്നത്തുനാട് പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. രാവിലെ 10 ന് മോറക്കാലയിൽ വി.പി. സജീന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. കഴിഞ്ഞ ദിവസം കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഓഫീസിൽ പ്രസിഡന്റുമായി സംസാരിക്കാനെത്തിയ മണ്ഡലം പ്രസിഡന്റ് മുഫ്സൽ അടക്കം രണ്ടുപേർക്കെതിരെ പ്രസിഡന്റിനെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായി കാണിച്ച് കുന്നത്തുനാട് പൊലീസിൽ പരാതി നൽകിയിരുന്നു. പ്രസിഡന്റും, വൈസ് പ്രസിഡന്റും മുഫ്സിലിന്റെ വീട്ടിൽ അതിക്രമിച്ചു കയറി പ്രായമായ മാതാവിനെയും, വീട്ടുകാരെയും ഭീഷണിപ്പെടുത്തിയതായി അവരുടെയും പരാതിയുണ്ട്.