പെരുമ്പാവൂർ: മരവ്യവസായികളുടെ കൂട്ടായ്മ സൊലൈസ് ചാരിറ്റബിൾ ട്രസ്റ്റ് വെങ്ങോല പഞ്ചായത്തിലെ സേവനപുരത്ത് നിർമ്മിച്ച എട്ട് ഭവനങ്ങളുടെ താക്കോൽദാനം ജില്ലാ കളക്ടർ എസ്. സുഹാസ് നിർവഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് എം.എം. മുജീബ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു.ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് അബ്ദുൾ റഹിം, താലൂക്ക് ഇൻഡസ്ട്രീസ് ഓഫീസർ ഷൈമാ ബീവി, കെ.എ. ഫാഹിദ്, അസീസ് പാണ്ട്യാരപ്പിള്ളി, ബാബു സെയ്താലി, സുബൈർ തൂപ്ലി, സി.കെ. ഉമ്മർ, ഷഫീക്ക് പത്തനായത്ത് എന്നിവർ പ്രസംഗിച്ചു.