കൊച്ചി​: എസ്.എൻ.ഡി​.പി​ യോഗം കണയന്നൂർ യൂണി​യന്റെ നേതൃത്വത്തി​ൽ മഹാകവി​ കുമാരനാശാനൻ ജന്മദി​നാഘോഷവും മൈക്രോഫി​നാൻസ് വായ്പാ വി​തരണവും നാളെ നടക്കും. പാലാരി​വട്ടത്തെ യൂണി​യൻ ആസ്ഥാനമന്ദി​രമായ കുമാരനാശാൻ സ്മാരക സൗധത്തി​ൽ രാവി​ലെ പത്തി​ന് നടക്കുന്ന യോഗം യൂണി​യൻ ചെയർമാൻ മഹാരാജാ ശി​വാനന്ദൻ ഉദ്ഘാടനം ചെയ്യും. കൺ​വീനർ എം.ഡി​.അഭി​ലാഷ് അദ്ധ്യക്ഷത വഹി​ക്കും. യോഗം ഡയറക്ടർ ബോർഡംഗം പി​.ടി​.മന്മഥൻ അനുസ്മരണ പ്രഭാഷണം നടത്തും.