അങ്കമാലി: എം.സി റോഡിൽ അങ്കമാലി അമലോത്ഭവ മാതാ കപ്പേളയ്ക്ക് സമീപം ബൈക്ക് യാത്രക്കാരനായ യുവാവ് അജ്ഞാതവാഹനമിടിച്ച് മരിച്ചു. മഞ്ഞപ്ര വടക്കുംഭാഗം ചുള്ളിവീട്ടിൽ സെബാസ്റ്റ്യന്റെ മകൻ ആൽവിൻ സി.സെബാസ്റ്റ്യനാണ് (22) മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മഞ്ഞപ്ര തിരുതനത്തിൽ വീട്ടിൽ അമലിനെ (22) പരിക്കുകളോടെ ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലർച്ചെ 1.15ഓടെയാണ് അപകടം.
ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സ് കഴിഞ്ഞ ആൽവിനും അമലും നെടുമ്പാശേരിയിലെ ഒരു ഹോട്ടലിൽ താത്കാലിക ജോലി ചെയ്യുന്നുണ്ട്. ജോലിസ്ഥലത്തേയ്ക്ക് പോകുന്നതിനിടെയാണ് അപകടം. ഇടിച്ച വാഹനം നിർത്താതെപോയി. ഈ ഭാഗത്തെ സി.സി ടിവി കാമറകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. പൊൻമറ്റം മാടശേരി കുടുംബാംഗം ഡാനിയാണ് ആൽവിന്റെ അമ്മ. സഹോദരൻ: അജ്വിൻ സെബാസ്റ്റ്യൻ.