വൈപ്പിൻ: ഓച്ചന്തുരുത്ത് സർവീസ് സഹകരണ ബാങ്കും പുതുവൈപ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ കൊവിഡ് വാക്‌സിനേഷൻ ക്യാമ്പ് നാളെ രാവിലെ 9 മുതൽ 3 വരെ ഓച്ചന്തുരുത്ത് സഹകരണ ബാങ്ക് ജുസ്സെ ഹാളിൽ നടക്കും. 45 വയസിന് മുകളിൽ പ്രായമുള്ളവരെല്ലാം ആധാർ കാർഡ് സഹിതം ക്യാമ്പിൽ എത്തണമെന്ന് മെഡിക്കൽ ഓഫീസറും ബാങ്ക് പ്രസിഡന്റും അറിയിച്ചു.