market
ആലുവ മാർക്കറ്റിൽ മസ്‌ക് ധരിക്കാത്തതെ വിൽപ്പന നടത്തുന്നവർ

ആലുവ: കൊവിഡ് വ്യാപനത്തിന്റെ ഉത്ഭവകേന്ദ്രമെന്ന നിലയിൽ മാസങ്ങളോളം അടച്ചിട്ട ശേഷം തുറന്ന ആലുവ മാർക്കറ്റിൽ കൊവിഡിന്റെ രണ്ടാം വരവും പ്രതിസന്ധിയുണ്ടാക്കുമെന്ന് ആരോഗ്യ വകുപ്പിന് ആശങ്ക. യാതൊരു വിധ കൊവിഡ് മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇവിടെ കച്ചവടം പൊടിപൊടിക്കുന്നത്.

മാസ്‌ക്ക്, സാനിറ്റൈസർ എന്നിവയുടെ ഉപയോഗമോ സാമൂഹിക അകലമോ ഇല്ല. ഇക്കാര്യത്തിൽ കച്ചവടക്കാരും സാധനങ്ങൾ വാങ്ങാനെത്തുന്നവരും ഒരു പോലെ ഉത്തരവാദികളാണ്. വൈകുന്നേരമായാൽ മാർക്കറ്റിന് മുന്നിലെ നടപ്പാതകൾ കയ്യേറി നടക്കുന്ന മീൻ വിൽപ്പനക്കാരും മാസ്‌ക് ഉപേക്ഷിച്ച മട്ടാണ്. താടിയിൽ വിശ്രമിക്കുന്ന രീതിയിലാണ് സഹായികൾ മാസ്‌ക് ഉപയോഗിക്കുന്നത്. നേരത്തെ മാർക്കറ്റ് അടച്ചിട്ട ശേഷം തുറന്നപ്പോൾ കർശന വ്യവസ്ഥകളായിരുന്നു. എന്നാൽ കാര്യങ്ങൾ പഴയപടിയായതായാണ് പരാതി.

കഴിഞ്ഞ ദിവസം മാർക്കറ്റ് മേഖലയിൽ നിന്നും കൊവിഡ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നിട്ടുപോലും നഗരസഭയുടെ ആരോഗ്യ വിഭാഗമോ പൊലീസോ കൊവിഡ് പ്രോട്ടോക്കോൾ ലംഘനം മുഖവിലയ്‌ക്കെടുത്തിട്ടില്ലെന്നും ആക്ഷേപമുണ്ട്.