വൈപ്പിൻ : ലൈസൻസ്ഡ് എൻജിനിയേഴ്‌സ് ആൻഡ് ഡിസൈനേഴ്‌സ് വാർഷിക പൊതുയോഗം ഞാറയ്ക്കൽ എസ്.എൻ. ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് പി. കെ. രമേശൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അബ്ദുൾ റഹീം, ട്രഷറർ കെ. ജി. വിൽസൺ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പി. കെ. രമേശൻ (പ്രസിഡന്റ്), ഷിബു ചെറുവൈപ്പ് (വൈസ് പ്രസിഡന്റ്), അബ്ദുൾ റഹീം (സെക്രട്ടറി), പി. ബി. രവീന്ദ്രൻ (ജോ. സെക്രട്ടറി), കെ. ജി. വിൽസൺ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.