photo
ചെറായി വെൽഫെയർഫോറം ആസ്ഥാനമന്ദിരം ജമാഅത്തെഇസ്‌ലാമി കേരള ശൂറഅംഗം യൂസഫ് ഉമരി ഉദ്ഘാടനം ചെയ്യുന്നു.

വൈപ്പിൻ: പുതുതായി നിർമ്മാണം പൂർത്തീകരിച്ച ചെറായി വെൽഫെയർഫോറം ആസ്ഥാനമന്ദിരം ജമാഅത്തെഇസ്‌ലാമി കേരള ശൂറഅംഗം യൂസഫ് ഉമരി ഉദ്ഘാടനം ചെയ്തു. ചെയർമാൻ ടി.എം.ജമാലുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുൽ ലത്തീഫ്, ബ്ലോക്ക്പഞ്ചായത്തംഗം ശാന്തിനി പ്രസാദ്, വാർഡ്‌മെമ്പർ ഉഷ സോമൻ, വൈപ്പിൻ ഏരിയാ പ്രസിഡന്റ് പി.എ.അബ്ദുൽജലാൽ, റിസ്‌വാൻ, ചെറായി മഹല്ല് ജമാഅത്ത് പ്രസിഡന്റ് കെ.കെ.അബ്ദുൽറഹ്മാൻ, സലിം മിസ്ബാഹി, നജാത്തുൽഇസ്‌ലാം ട്രസ്റ്റ് ചെയർമാൻ വി.കെ.അലിക്കുഞ്ഞി, മസ്ജിദുന്നൂർ ഇമാം മെഹബൂബ് കൊച്ചി, ചെറായി മഹല്ല് ഇമാം ഷബീർ മിസ്ബാഹി എന്നിവർ പ്രസംഗിച്ചു.