ആലുവ: എടയപ്പുറം എസ്.എൻ.ഡി.പി ലൈബ്രറി ബാലവേദിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ ഒമ്പത് മുതൽ ഒറിഗാമി പരിശീലന കളരി സംഘടിപ്പിക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് രവിക്കുട്ടൻ ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റ് സി.കെ. ജയൻ അദ്ധ്യക്ഷത വഹിക്കും. കാലടി എസ്. മുരളീധരൻ പരിശീലന ക്ളാസ് നയിക്കും.