ആലുവ: ചീരക്കട ദുർഗാ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം 14 മുതൽ 20 വരെ നടക്കും. ക്ഷേത്രം തന്ത്രി ദേവനാരായണൻ നമ്പൂതിരിപ്പാടും ക്ഷേത്രം മേൽശാന്തി രവി നമ്പൂതിരിയും മുഖ്യകാർമ്മികത്വം വഹിക്കും.14ന് വിഷുക്കൈനീട്ടം, അഷ്ടദ്രവ്യ മഹാഗണപതി ഹോമം, കളമെഴുത്തുംപാട്ടും സർപ്പത്തിന്, 16ന് ഡബിൾ തായമ്പക, കളമെഴുത്തുംപാട്ടും, 18ന് കാവടി എഴുന്നള്ളിപ്പ്, ഭസ്മഭിഷേകം, 20ന് രാവിലെ 7.30ന് ശ്രീബലി എഴുന്നള്ളിപ്പ്, ഒമ്പതിന് മഹാകലാശാഭിഷേകം, വൈകിട്ട് നാലിന് കാഴ്ചശ്രീബലി, രാത്രി എട്ടിന് താലം എഴുന്നള്ളിപ്പ്, ഗുരുതി എന്നിവ നടക്കും.