കൊച്ചി: സിഗരറ്റ് വാങ്ങി നൽകാത്തതിന് പൊലീസ് ഉദ്യോഗസ്ഥന് ജയിൽപുള്ളിയുടെ മർദ്ദനം.സബ് ജയിലിൽ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. മരട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതി നിസാമുദ്ദീനാണ് പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്.സി.പി.ഒ. റോബിൻ ജോർജിന് ആക്രമണത്തിൽ ഇരയായത്. ഇയാൾ ആശുപത്രിയിൽ ചികിത്സ തേടി.
തനിക്ക് സിഗരറ്റ് വാങ്ങി തരണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. വാങ്ങി നൽകാൻ പറ്റില്ലെന്ന് അറിയിച്ചതോടെ നിസാമുദ്ദീൻ പൊലീസുകാരനെ ആക്രമിക്കുകയായിരുന്നു. റോബിന്റെ മുഖത്ത് പരിക്കേറ്റിട്ടുണ്ട്. പൊലീസിന്റെ ഔദ്യോഗിക ദൗത്യം തടസപ്പെടുത്തിയതിനും ആക്രമിച്ചതിനും നിസാമുദ്ദീനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു.