കൊച്ചി: ലോകാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ആസ്റ്റർ മെഡ്‌സിറ്റിയുടെ ആഭിമുഖ്യത്തിൽ സൈക്ലത്തോൺ സംഘടിപ്പിച്ചു. റൈഡ് ഫോർ ഗുഡ് ഹെൽത്ത് എന്ന പേരിൽ സംഘടിപ്പിച്ച സൈക്ലത്തോൺ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ ഇന്നലെ രാവിലെ 6.30ന് ഡി.സി.പി ഐശ്വര്യ ഡോംഗ്‌റേ ഫ്ളാഗ് ഓഫ് ചെയ്തു. ചടങ്ങിൽ ആസ്റ്റർ മെഡ്‌സിറ്റി സി.ഒ.ഒ അമ്പിളി വിജയരാഘവൻ സംബന്ധിച്ചു.100ലേറെ പേർ പങ്കെടുത്ത സൈക്ലത്തോണിൽ ഡി.സി.പിയും പങ്കുചേർന്നു. കലൂർ സ്റ്റേഡിയത്തിൽ നിന്നും ആരംഭിച്ച് ക്വീൻസ് വാക് വേ വഴി ആസ്റ്റർ മെഡ്‌സിറ്റിയിലാണ് സൈക്ലത്തോൺ സമാപിച്ചത്. തുടർന്ന് ആസ്റ്റർ മെഡ്‌സിറ്റിയിൽ നടന്ന ചടങ്ങിൽ സൈക്ലത്തോണിൽ പങ്കെടുത്ത സൈക്ലിസ്റ്റ് ക്ലബ് അംഗങ്ങൾക്ക് ആസ്റ്റർ അഡ്വാന്റേജ് കാർഡ് ഡി.സി.പി വിതരണം ചെയ്തു.