കൊച്ചി: 2020 അന്താരാഷ്ട്ര ഹ്യുമാനിറ്റേറിയൻ പുരസ്‌കാരം പ്രേം സായ് ഹരിദാസിന് ലഭിച്ചു. വിദേശത്തുള്ള ഒറിയോൺ ബിസിനസ് കൺസൾട്ട് ഗ്രൂപ്പാണ് അവാർഡ് നൽകിയത്. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. പ്രളയ സമയത്തെ മികച്ച പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം. ജസ്റ്റിസ് ഷാജി ചലി പുരസ്‌കാരം സമ്മാനിച്ചു. ദുബായിലെ കൺസൾട്ടിംഗ് സംഘടനയായ ഒറിയോൺ കൺസൾട്ടിംഗ് ഗ്രൂപ്പിന്റെ ഫൗണ്ടറും മാനേജിങ് ഡയറക്ടറുമായ ശ്യാം പ്രഭു ചടങ്ങിൽ സന്നിഹിതനായിരുന്നു.