കൊച്ചി: മുന്നാക്ക ജാതി സാമ്പത്തിക സംവരണം നടപ്പാക്കരുതെന്ന് കേരള മുസ്‌ലിം എജ്യൂക്കേഷണൽ അസോസിയേഷൻ (കെ.എം.ഇ.എ) ആവശ്യപ്പെട്ടു. സാമൂഹികമായി പിന്നാക്കം നിൽക്കുന്നവരെ ഭരണ പങ്കാളിത്തത്തിലേക്ക് എത്തിക്കാൻ ഭരണഘടനാ ശിൽപികൾ കണ്ടെത്തിയ സാമുദായിക സംവരണം വഴിയേ സാധ്യമാകൂവെന്നും യോഗം അഭിപ്രായപ്പെട്ടു. സർക്കാർ സർവീസിലും ജുഡീഷ്യറിയിലും ജനസംഖ്യാനുപാതമായി പ്രാതിനിധ്യം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. ജമാഅത്തേ ഇസ്‌ലാമി നേതാവ് സിദ്ദീഖ് ഹസന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റിയാസ് അഹമ്മദ് സേട്ട്, കെ.കുട്ടി അഹമ്മദ് കുട്ടി, അഡ്വ. വി.കെ.ബീരാൻ, എച്ച്.ഇ.മുഹമ്മദ് ബാബുസേട്ട്, ടി.എച്ച്.അബ്ദുൽ അസീസ്, അഡ്വ.കെ.എ.ജലീൽ എന്നിവർ പ്രസംഗിച്ചു