കൊച്ചി : കേരള മെർച്ചന്റ്‌സ് ചേംബർ ഒഫ് കോമേഴ്‌സിന്റെയും ജില്ലാ ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ 45 വയസിനു മുകളിൽ പ്രായമുള്ളവർക്ക് കൊവിഡ് പ്രതിരോധ വാക്‌സിൻ നൽകി. ക്രഷിംഗ് ദി കർവ് പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. നിരവധിപ്പേർ ക്യാമ്പിൽ പങ്കെടുത്ത് വാക്‌സിൻ സ്വീകരിച്ചതായി സംഘടന പ്രസിഡന്റ് ജി.കാർത്തികേയനും ജനറൽ സെക്രട്ടറി കെ.എം.വിപിനും അറിയിച്ചു.