കൊച്ചി: തമ്മനം പെട്രോൾ പമ്പിന് സമീപം പാഴ്സൽ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ഇന്നലെ രാത്രി 8.30ന് സംഭവം. നിയന്ത്രണം വിട്ട ഓട്ടോ ലോറിയിൽ ഇടിക്കുകയായിരുന്നുവെന്ന് പാലാരിവട്ടം പൊലീസ് പറഞ്ഞു. അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ ഓട്ടോ ഡ്രൈവർ വെണ്ണല പുതുക്കാട് വീട്ടിൽ ഷബീറിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് പരിക്കേറ്റിരിക്കുന്നതിനാൽ വിദഗ്ദ്ധ ചികത്സ നടത്തി വരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ലോറി ഡ്രൈവറെ പറ്റി വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.