കൊച്ചി: മത, ചാരിറ്റബിൾ ട്രസ്റ്റുകളുടെ പുതിയ രജിസ്ട്രേഷൻ നടപടിക്രമങ്ങൾ സംബന്ധിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യ സംഘടിപ്പിച്ച സെമിനാർ പി.ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എറണാകുളം ശാഖ ചെയർമാൻ രഞ്ജിത് ആർ. വാര്യർ അദ്ധ്യക്ഷത വഹിച്ചു. പി.ജെ. ജോണി, ദീപ വർഗീസ്, റോയ് വർഗീസ്, ശ്രീനിവാസൻ പി.ആർ., കെ.വി. ജോസ്, അലൻ ജോസഫ് എന്നിവർ പങ്കെടുത്തു.