പറവൂർ: മാല്യങ്കര എസ്.എൻ.എം കോളേജിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ മാസ്ക് വിതരണം ചെയ്തു. പ്രിൻസിപ്പൽ ഡോ. ടി.എച്ച്. ജിത ഉദ്ഘാടനം ചെയ്തു. പറവൂർ ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ്, ഡോ. ശോഭ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. വി.സി. രശ്മി, ശില്പ തുടങ്ങിയവർ സംസാരിച്ചു.