murchant
അങ്കമാലി മർച്ചന്റ്സ് വാർഷിക സമ്മേളനം ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: അങ്കമാലി മർച്ചന്റ് അസോസിയേഷൻ വാർഷിക പൊതുയോഗം നടത്തി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെ നടന്ന റാലികളും യോഗങ്ങളും പ്രചാരണങ്ങളുമാണ് ഇപ്പോഴത്തെ കൊവിഡ് വ്യാപനത്തിന് കാരണമെന്ന് പൊതുയോഗം കുറ്റപ്പെടുത്തി. മഹാമാരിയുടെ പശ്ചാത്തലത്തിൽ വലിയ വ്യാപാരമാന്ദ്യം നേരിടുന്ന വ്യാപാരികൾക്ക് വിഷു, റംസാൻ സീസണുമായി ബന്ധപ്പെട്ട് വ്യാപാരത്തിൽ ചെറിയതോതിൽ ഉണർവ് വരുന്ന ഈ സമയത്ത് നിസ്സാരകുറ്റങ്ങൾ ചുമത്തി വ്യാപാരികളെ ദ്രോഹിക്കുന്ന നടപടികൾ തുടർന്നാൽ കോടതിയെ സമീപിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ഏകോപനസമിതി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് എൻ.വി. പോളച്ചൻ അദ്ധ്യക്ഷത വഹിച്ചു.

അഡ്വ. എ.ജെ. റിയാസ്, ജോജി പീറ്റർ, ഡാന്റി ജോസ് , തോമസ് കുര്യാക്കോസ്, പി.ഒ. ആന്റോ, സി.ഡി. ചെറിയാൻ, ഡെന്നി പോൾ, എം.ഒ. മാർട്ടിൻ, സനൂജ് സ്റ്റീഫൻ, എൽസി പോൾ, മെബിൻ റോയി എന്നിവർ പ്രസംഗിച്ചു.