കൊച്ചി: കേരള മർച്ചന്റ്സ് ചേംബർ ഒഫ് കൊമേഴ്സും ആരോഗ്യവകുപ്പും സംയുക്തമായി കൊവിഡ് പ്രതിരോധ വാക്സിൻ നൽകി. മറൈൻഡ്രൈവ് അലയൻസ് റെസിഡൻസിൽ സംഘടിപ്പിച്ച ക്യാമ്പിൽ നിരവധിപേർ പങ്കെടുത്തെന്ന് ചേംബർ സെക്രട്ടറി ജി. കാർത്തികേയൻ, ജനറൽ സെക്രട്ടറി കെ.എം. വിപിൻ എന്നിവർ അറിയിച്ചു.