കുറുപ്പംപടി: കുന്നത്തുനാട് യൂണിയൻ യൂത്ത്മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ മഹാകവി കുമാരനാശാന്റെ 148 -മത് ജന്മദിനം ലളിതമായ ചടങ്ങുകളോടെ ആഘോഷിക്കും.ഇന്ന് രാവിലെ 9 ന് യൂണിയൻ ഗുരുമണ്ഡപത്തിൽ യൂത്ത് മൂവ്മെന്റ് ചെയർമാൻ സജാത് രാജന്റെ അദ്ധ്യക്ഷതയിൽ പ്രത്യേക അനുസ്മരണ പ്രാർത്ഥന, പുഷ്പാർച്ചന എന്നിവ നടക്കും. ചടങ്ങിൽ യൂണിയൻ ചെയർമാൻ കെ.കെ കർണ്ണൻ ഭദ്രദീപ പ്രകാശനം ചെയ്യും. യൂണിയൻ കൺവീനർ സജിത് നാരായണൻ സംസാരിക്കും.