കൊച്ചി: കൊവിഡ് രോഗമുക്തി നേടിയ അഞ്ചുപേരുടെ വൃക്കമാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിൽ വിജയകരമായി നടത്തി. എല്ലാവരും പൂർണസുഖം പ്രാപിച്ചു.

വൃക്കമാറ്റിവെയ്ക്കലല്ലാതെ ജീവൻ നിലനിറുത്താൻ മറ്റുമാർഗമില്ലാത്ത അവസ്ഥ കണക്കിലെടുത്താണ് ശസ്ത്രക്രിയകൾ നടത്തിയതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

കൊവിഡ് നെഗറ്റിവായതിനുശേഷം 12 ആഴ്ച നിരീക്ഷിക്കുകയും മൂന്നുപ്രാവശ്യംവീതം ആർ.ടി.പി.സി.ആർ പരിശോധന നടത്തി വൈറസിന്റെ സാന്നിദ്ധ്യമില്ലെന്ന് ഉറപ്പുവരുത്തിയെന്ന് നെഫ്രോളജി വിഭാഗം മേധാവി ഡോ. എബി എബ്രഹാം പറഞ്ഞു. കൺസൾട്ടന്റുമാരായ ഡോ. ജിതിൻ എസ് കുമാർ, ഡോ. കാർത്തിക് ഗണേഷ്, ഡോ. സുനിത സൈമൺ, യൂറോളജി വിഭാഗം മേധാവി ഡോ. ജോർജ് പി എബ്രഹാം, കൺസൾട്ടന്റുമാരായ ഡോ . ഡാറ്റ്‌സൺ ജോർജ് പി എന്നിവരും ശസ്ത്രക്രിയയിൽ പങ്കുചേർന്നു.