കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ അടിമാലി മച്ചിപ്ലാവിൽ ഓട്ടോറിക്ഷയിടിച്ച് സ്‌കൂട്ടറിൽ യാത്ര ചെയ്തിരുന്ന കായികാദ്ധ്യാപകൻ മരിച്ചു. അടിമാലി മച്ചിപ്ലാവ് പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ കൊച്ചുകരോട്ട് വീട്ടിൽ ഡെന്നീസ് (44) ആണ് ശനിയാഴ്ച രാത്രി എട്ടുമണിയോടെ മച്ചിപ്ലാവ് ചാറ്റുപാറ ക്ഷേത്രത്തിന് സമീപമുണ്ടായ അപകടത്തിൽ മരിച്ചത്.
ഉടൻ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോതമംഗലം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂളിലെ കായികാദ്ധ്യാപകനാണ്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ബീന (അദ്ധ്യാപിക, ഫാത്തിമാ മാതാ ഹയർസെക്കൻഡറി സ്‌കൂൾ, കൂമ്പൻപാറ, അടിമാലി). മക്കൾ: നിഹറ, നിഹ (അടിമാലി വിശ്വദീപ്തി സി.എം.ഐ. പബ്ലിക് സ്‌കൂൾ വിദ്യാർത്ഥികൾ)