കാലടി: മലയാറ്റൂർ - നീലീശ്വരം പഞ്ചായത്തിലെ 45 വയസിന് മുകളിലുള്ളവർക്കായി കൊവിഡ് മെഗാ വാക്സിനേഷൻ ക്യാമ്പ് ഇന്നുമുതൽ മേയ് 4വരെ വിവിധ സ്ഥലങ്ങളിൽ നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സെബി കിടങ്ങേൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിബു പറമ്പത്ത് എന്നിവർ അറിയിച്ചു. ആധാർ കാർഡ്, മൊബൈൽനമ്പർ എന്നിവ കൊണ്ടുവരണം.