നെടുമ്പാശേരി: റിയാദിൽ നിന്ന് കരിപ്പൂരിലേക്ക് വന്ന എയർ എന്ത്യ വിമാനം സാങ്കേതികത്തകരാറിനെ തുടർന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇറക്കി. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. റിയാദിൽ വിന്ന് 181 യാത്രക്കാരുമായി ശനിയാഴ്ച് രാത്രിയാണ് വിമാനം യാത്ര തിരിച്ചത്. വിമാനത്തിന്റെ ടയർ ഭാഗത്ത് തകരാറുള്ളതായി പൈലറ്റിന് ബോധ്യമായതിനെ തുടർന്ന് അടിയന്തര ലാൻഡിംഗ് നടത്തുകയായിരുന്നു. റൺവേയിൽ സൗകര്യങ്ങൾ കൂടുതലുള്ളത് പരിഗണിച്ചായിരുന്നു കൊച്ചിയിൽ ഇറക്കാനുള്ള പൈലറ്റിന്റെ തീരുമാനം. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഇവരെ പിന്നീട് എയർ ഇന്ത്യയുടെ മറ്റൊരു വിമാനത്തിൽ കരിപ്പൂരിലെത്തിച്ചു.