algd-1-malinyam
കൊടുവഴങ്ങയിൽ തോട്ടിൽ കോഴിക്കട മാലിന്യം തള്ളിയ നിലയിൽ

ആലങ്ങാട്: ചെരിയാറിന്റെ കൈവഴിയായ തോട്ടിൽ കൊടുവഴങ്ങ ഭാഗത്ത് കോഴിക്കടയിൽ നിന്നുള്ള മാലിന്യം തള്ളിയതായി കണ്ടെത്തി. ദുർഗന്ധം വമിച്ചപ്പോഴാണ് ചാക്കുകളിൽ നിറച്ച മാലിന്യം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. ജലസേചനത്തിന് പ്രദേശവാസികൾ ആശ്രയിക്കുന്ന തോടാണിത്. രാത്രിയുടെ മറവിൽ ഇവിടെ മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണ്.

ആദ്യകാലങ്ങളിൽ കെട്ടുവള്ളങ്ങളിൽ ചരക്ക് ഗതാഗതം നടത്തിയിരുന്ന തോടാണിത്. ഇപ്പോൾ പലഭാഗത്തും വശങ്ങൾ ഇടിഞ്ഞും പായൽ മൂടിയതുമായ നിലയിലാണ്. മലിനജലം ഒഴുകുന്നത് പ്രദേശത്തെ കുടിവെള്ളസ്രോതസുകൾക്കും ഭീഷണിയാണ്. തോട് നവീകരണത്തിന് പെരിയാർ ടു പെരിയാർ പദ്ധതിയടക്കം നിരവധി ശ്രമങ്ങൾ നടന്നെങ്കിലും ഫലം കണ്ടില്ല. മാലിന്യം തള്ളുന്നതിനെതിരെ പ്രദേശവാസികൾ ആലങ്ങാട് പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകി.