aboobacker
മഹാകവി മോയിൻ കുട്ടി വൈദ്യർ മാപ്പിളകലാ അക്കാഡമിയിലെ മ്യൂസിക്കൽ ശേഖരത്തിലേക്ക് മാപ്പിളപ്പാട്ടുകൾ നൽകിയ അബൂബക്കർ ആലുവയെ അക്കാഡമി ചെയർമാൻ ഡോ: ഹുസൈൻ രണ്ടത്താണി ആദരിക്കുന്നു

ആലുവ: പഴയ കാല മാപ്പിളപ്പാട്ട് ശേഖരണത്തിലൂടെ ശ്രദ്ധേയനായ അബൂബക്കർ ആലുവക്ക് മഹാകവി മോയിൻകുട്ടി വൈദ്യർ കലാ അക്കാഡമിയുടെ ആദരം. കുട്ടമശേരി കോട്ടായി വീട്ടിൽ അബൂബക്കർ തന്റെ കൈവശമുള്ള മാപ്പിളപ്പാട്ട് ശേഖരം കേരള സംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാഡമിയുടെ മ്യൂസിക്കൽ ശേഖരത്തിലേക്ക് കൈമാറിയിരുന്നു.

മാപ്പിളപ്പാട്ടുകളുടേയും, സിനിമ ഗാനങ്ങളും ഉൾപ്പടെ 80,000 അധികം ഗാനങ്ങൾ അബൂബക്കറിന്റെ കൈകളിൽ ഭദ്രമാണ്. 20,000ത്തിൽ അധികം പഴയകാല മാപ്പിളപ്പാട്ടുകളാണ് മാപ്പിളകലാ അക്കാഡമിക്ക് നൽകിയത്. അക്കാഡമിയിലേക്ക് മാപ്പിളപ്പാട്ടു ശേഖരം നൽകിയ മാഹിൻ ചിറയിലാനെയും ആദരിച്ചു. അക്കാഡമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി പൊന്നാടയും പ്രശസ്തിപത്രവും നൽകി.