മൂവാറ്റുപുഴ: മൂവാറ്റുപുഴ പൗരസമിതിയുടെ വാർഷിക ജനറൽ ബോഡി യോഗം ചേർന്നു. പ്രസിഡന്റ് മുസ്തഫ കൊല്ലംകുടി അദ്ധ്യക്ഷത വഹിച്ചു. 2021- 22 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ യോഗം തിരഞ്ഞെടുത്തു. ഷാഹുൽ ഹമീദ് പായിപ്ര (രക്ഷാധികാരി), മുസ്തഫ കൊല്ലംകുടി (പ്രസിഡന്റ് ),പി.എസ്. ചന്ദ്രശേഖരൻ നായർ (വർക്കിംഗ് പ്രസിഡന്റ്) , കുഞ്ഞുമുഹമ്മദ് പേഴയ്ക്കാപ്പിള്ളി,സലിം ചാലിൽ ( വൈസ് പ്രസിഡന്റുമാർ), ബെന്നി ആന്റണി (സെക്രട്ടറി) സുഗതൻ വാശിക്കവല, സുനിൽ രണ്ടാർ (ജോയിറ്റ് സെക്രട്ടറിമാർ), സിൽജൊ കടാതി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.